മദ്യം മണക്കുന്ന മഴയിലെക്കാണംമയുടെ
മിഴിനീരോഴുകി വീണത് .
പകുതി വെന്ത വാക്കുകൾ തൊണ്ടയിൽ കുത്തി
നീറി നിൽക്കുംബോഴെന്റെ നെറുകിൽ മഴയെന്തോ കോറി
സന്ധ്യയിലെ കറുത്ത മഴയിലെക്കൊരാൾ
ഒരു വര പോലെ നടന്നു മറയുന്നതും നോക്കി
പടിചാരി നിൽക്കുമ്പോൾ
വാടി വീണ വെളുത്ത പൂക്കളെ മഴ കളിയാക്കി
തെക്കേ തൊടിയിൽ കാക്കകൾ കലശൽ കൂട്ടുമ്പോഴും
അസമയത്തെ മഴയിൽ,
നെഞ്ചിലൊരു ചിത കെട്ട് , തേങ്ങി .
ഒർമ്മകലെന്നുമെരിഞ്ഞു തീരാത്ത ചിതയിൽക്കുരുങ്ങി.
ചോരുന്ന തറവാട്ടു മച്ചിൽ
'ശീപോതി' മഴയിലോഴുകിപ്പോയി
ഒടുവിലൊരു മഴനൂലിൽ പിടിച്ചു
ഞാനും മേലോട്ട്... മേലോട്ട്...
No comments:
Post a Comment