>>>>>>>>>>> അച്ഛൻ <<<<<<<<<<<<
വിളറി നെർത്തോരോർമ്മയിൽ തട്ടി
ഉറങ്ങാതെ തിരിഞ്ഞു കിടന്നപ്പോൾ
ജനലലമാരയിൽ അച്ഛന്റെ യൂന്നുവടി
കാൽ കയറ്റി വച്ചിരിപ്പുണ്ട്
"ഉറങ്ങാതെ കരഞ്ഞീ കുട്ടി-
എന്തെങ്കിലും വരുത്തു"മെന്നും പറഞ്ഞ്...
വാതിൽ പിറകിലെ കൊളുത്തിലച്ച-
നൊടുവിലിട്ട കുപ്പായം കാറ്റിലിളകി
ഒഴിഞ്ഞ കീശയും കുടുക്കിടാതെ
തുറന്ന ഹൃദയവുമായി...
******* ************ ************* ************ *******
ഒരു കുമ്പിൾ വെള്ളം തല വഴി
പുറകിലെക്കെറിഞ്ഞു മുങ്ങി നീർന്നെങ്കിലും
നനയാതെ കുളിരാതെയോർമ്മകൾ
നിളയുടെ കരയിൽ കയറിയിരിപ്പായിരുന്നു
കഴിഞ്ഞതു കടമ കളാണെന്നും
സ്നേഹമല്ലല്ലോയെന്നും പറഞ്ഞ്...
ഇനിയെന്നു മുറക്കമിങ്ങനെയാവാം
അച്ഛന്റെ മുഴങ്ങുന്ന വിളിക്ക് കാതോർത്ത്...
ഉച്ചവെയിൽ ഉച്ചിയിലായെന്നു
വഴക്കായെങ്കിലും ...